ബഹ്റൈനിലെ ബുദയ്യ ബൊട്ടാണിക്കൽ ഗാർഡനിൽ ആൽമണ്ട് ഫെസ്റ്റിവൽ

രാജ്യത്തെ ആദ്യത്തെ ആൽമണ്ട് ഫെസ്റ്റിവൽ ഇന്നലെ വൈകീട്ട് ബുധയ്യയിലെ ഫാർമേഴ്സ് മാർക്കറ്റിൽ ആരംഭിച്ചു. പ്രദർശനത്തിന്റെ ആദ്യ മുപ്പത് മിനിട്ടിൽ തന്നെ 500 കിലോ ആൽമണ്ടാണ് വിറ്റഴിച്ചത്. രാജ്യത്ത് ആൽമണ്ട് കൃഷിക്ക് പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായി മുനിസിപ്പാലിറ്റി അഫേയേർസും കൃഷി മന്ത്രാലയലും സംയുക്തമായി സംഘടിപ്പിച്ച ഫെസ്റ്റിവലിൽ 15ഓളം കർഷകരാണ് പങ്കെടുക്കുന്നത്.
നിരവധി സന്ദർശകരാണ് ആൽമണ്ട് ഫെസ്റ്റിവലിന്റെ ആദ്യ ദിവസം എത്തിയത്. ജൂലൈ 15ന് ശനിയാഴ്ച്ചയാണ് അടുത്ത പ്രദർശനം നടക്കുന്നത്.
ASDADSADS