സൽമാനിയ ആശുപത്രിയിൽ രോഗി മരിച്ച സംഭവം; അന്വേഷണം ആരംഭിച്ചു

സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ രോഗി മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി സി.ഇ.ഒ ഡോ. മർയം അദ്ബി അൽ ജലാഹിമ അറിയിച്ചു. ചികിത്സയിലായിരുന്ന രോഗി മരിച്ചതിനെ കുറിച്ച് സംശയമുയർന്ന സാഹചര്യത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. രോഗിയുടെ വിവരങ്ങൾ, ചികിത്സ പുരോഗതി തുടങ്ങിയ സാങ്കേതിക രേഖകൾ പരിശോധിക്കുന്നതിനായി ഉന്നതതല ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നും, പരേതയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നതയും എൻഎച്ആർഎ സിഇഒ വ്യക്തമാക്കി.
SDSAASSA