വാഹനാപകടം; മൂന്ന് ബഹ്റൈനി യുവാക്കൾ മരിച്ചു

ബഹ്റൈനിലെ സനാബിസിന് സമീപം ഇന്നലെയുണ്ടായ വാഹനാപകടത്തിൽ മൂന്ന് ബഹ്റൈനി സ്വദേശികളായ യുവാക്കൾ മരണപ്പെട്ടു. നാല് പേർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രെയിലറിൽ ഇടിച്ചായിരുന്നു അപകടം നടന്നത്. അമിതവേഗത്തിലായിരുന്ന കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് ട്രാഫിക്ക് അധികൃതർ അറിയിച്ചു.
വാഹനമോടിച്ചിരുന്ന 19വയസ് പ്രായമുള്ള മുഹമ്മദ് യൂസഫ് അഹമദ്. മുൻ സീറ്റിലെ യാത്രക്കാരനായിരുന്ന 18 വയസ് പ്രായമുള്ള ഫെറാസ് ഹുസൈൻ യത്തീം എന്നിവർ സംഭവസ്ഥലത്ത് വെച്ചും, പിറകിലെ സീറ്റിലുണ്ടായിരുന്ന 17 വയസ് പ്രായമുള്ള അലി അബ്ദുൽ റദാ അൽ നൗക്കാദ ആശുത്രിയിൽ വെച്ചുമാണ് മരണപ്പെട്ടത്. 17 വയസുള്ള അലി ഹമീദ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
SSASAAS