ബാപ്‌കോ എനർജീസിന്റെ പ്രവർത്തനങ്ങളിൽ തൃപ്തി രേഖപ്പെടുത്തി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ

ബാപ്‌കോ എനർജിയുടെ ചെയർമാനും ഹ്യുമാനിറ്റേറിയൻ വർക്ക്സിനും യുവജന കാര്യത്തിനുമുള്ള രാജാവിന്റെ പ്രതിനിധിയുമായ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ ബാപ്‌കോ ഡയറക്ടർ ബോർഡ് യോഗത്തിൽ പങ്കെടുത്തു. ബഹ്‌റൈനിലെ ഊർജ മേഖലയിൽ ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തിയ ബാപ്‌കോ എനർജീസിന്റെ പ്രവർത്തനങ്ങളിൽ തൃപ്തി രേഖപ്പെടുത്തിയ അദ്ദേഹം ബോർഡ് അംഗങ്ങളെയും ബാപ്‌കോ സി.ഇ.ഒ മാർക് തോമസിനെയും അഭിനന്ദിച്ചു. ഊർജ മേഖലയിലുള്ള രാജ്യത്തിന്റെ പരിവർത്തനം ബിസിനസ് നവീകരണത്തെയും ദേശീയ സമ്പദ്‌വ്യവസ്ഥയെയും ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
യോഗത്തിൽ, ഗ്രൂപ്പിന്റെ പുതിയ സംരംഭങ്ങളും പദ്ധതികളും സംബന്ധിച്ച് സി.ഇ.ഒ ബോർഡിന് അവതരിപ്പിച്ചു. പദ്ധതിയുടെ ഭാഗമായി നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന സൈറ്റുകൾ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ സന്ദർശിച്ചു. തൊഴിലാളികളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ബാപ്കോ നവീകരണത്തിന്റെ നിർമാണമേറ്റെടുത്തിരിക്കുന്ന ആർ.പി ഗ്രൂപ്പിന്റെ ചെയർമാൻ ഡോ. രവി പിള്ളയെയും ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ അഭിനന്ദിച്ചു.
്ഹിു