ഉപയോഗശൂന്യമായ പഴം പച്ചക്കറി വിൽപ്പനക്കെതിരെയുള്ള നടപടികൾ ശക്തമാക്കി ബഹ്റൈൻ അധികൃതർ

ഉപയോഗശൂന്യമായ പഴം പച്ചക്കറി വിൽപ്പനക്കെതിരെയുള്ള നടപടികൾ ശക്തമാക്കി ബഹ്റൈൻ അധികൃതർ. മനാമയിലെ സെൻട്രൽ മാർക്കറ്റിൽ മുനിസിപ്പിലാറ്റി അധികൃതർ നടത്തിയ പരിശോധനകളിൽ ഉപയോഗശൂന്യമായ പഴം, പച്ചക്കറി വിൽപ്പനകൾ നടത്തിയ അഞ്ച് കച്ചവടക്കാർക്കെതിരെ കഴിഞ്ഞ ദിവസം നടപടിയെടുത്തിട്ടുണ്ട്. 22 പേർക്ക് മുന്നറിയിപ്പും നൽകി.
ഇത് കൂടാതെ കാപ്പിറ്റൽ ട്രസ്റ്റ് ബോർഡിന്റെ കീഴിൽ തെരുവുകളിൽ പഴം പച്ചക്കറി വിൽപ്പന നടത്തുന്നവർക്കെതിരെയും നടപടികൾ ആരംഭിച്ചിട്ടുണ്ട്. റോഡ് സൈഡുകളിൽ അനധികൃതമായി നടത്തുന്ന ഇത്തരം കച്ചവടങ്ങൾ ബഹ്റൈനിൽ നിയമവിരുദ്ധമാണ്.
dfgdgd