ബഹ്റൈൻ പ്രധാനമന്ത്രി ബ്രിട്ടൺ സന്ദർശിച്ചു

ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ബ്രിട്ടൺ സന്ദർശിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, പ്രതിരോധ കാര്യ മന്ത്രി ബിൻ വാലാസ് എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ചയും ചർച്ചയും നടത്തി. സന്ദർശനത്തിന്‍റെ ഭാഗമായി ബ്രിട്ടനിൽ നിക്ഷേപമിറക്കുന്നതിനുള്ള കരാറിൽ ബഹ്റൈൻ ധനകാര്യ മന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ ഒപ്പുവെച്ചു.
ബ്രിട്ടനിലെ സ്വകാര്യ മേഖലയിൽ ബില്യൺ സ്റ്റെർലിൻ പൗണ്ട് ബഹ്റൈൻ മുംതലകാത് ഹോൾഡിങ് കമ്പനി, ഇൻവെസ്റ്റ്കോർപ് കമ്പനി, ജി.എഫ്.എച്ച് ഇൻവെസ്റ്റ്മെന്‍റ് ഗ്രൂപ്, ഉസൂൽ കമ്പനി എന്നിവ വഴിയാണ് നിക്ഷേപം നടത്തുന്നത്.
rtuyftu