യുഎഇയിൽ ഡ്രൈവറില്ലാ വാഹനങ്ങൾക്ക് ലൈസൻസ്

ഡ്രൈവറില്ലാ വാഹനങ്ങൾക്ക് രാജ്യത്തെ റോഡിൽ ലൈസൻസ് അനുവദിക്കാനുള്ള സുപ്രധാന തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നൽകി. വീറൈഡ് എന്ന ചൈനീസ് കമ്പനിക്കാണ് ഇതുമായി ബന്ധപ്പെട്ട ലൈസൻസ് അനുവദിച്ചത്. ആദ്യമായാണ് ഒരു കമ്പനിക്ക് ഡ്രൈവറില്ലാ വണ്ടി ഓടിക്കാനുള്ള ലൈസൻസ് യുഎഇ അനുവദിക്കുന്നത്. സ്വയം ഡ്രൈവ് ചെയ്യുന്ന വിവിധ തരം വാഹനങ്ങൾ വീറൈഡ് കമ്പനി യുഎഇ റോഡുകളിൽ ഓടിച്ചു പരീക്ഷണം നടത്തും. ഭാവിയിലെ ഗതാഗത ആവശ്യങ്ങൾക്ക് സഹായകരമാകുന്ന നിലയിൽ പരീക്ഷണങ്ങൾക്കാണ് കമ്പനിക്ക് അനുമതി നൽകിയിട്ടുള്ളത്.
റോബോ ടാക്സി, റോബോ ബസ്, റോബോ വാൻ (ഡെലിവറി ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്) റോബോ സ്വീപേഴ്സ് എന്നിവയാണ് പരീക്ഷണാടിസ്ഥാനത്തിൽ ഓടിക്കുക. ഓൺലൈൻ ടാക്സി ബുക്കിങ് സൗകര്യം, ചരക്കു ഗതാഗതം തുടങ്ങിയ സേവനങ്ങൾ ഡ്രൈവറില്ലാ വാഹനങ്ങളിൽ ലഭ്യമാണ്.
aserasr