പതിനഞ്ചാമത് ബഹ്‌റൈൻ സമ്മർ ഫെസ്റ്റിവൽ ആരംഭിച്ചു

പതിനഞ്ചാമത് ബഹ്‌റൈൻ സമ്മർ ഫെസ്റ്റിവൽ ആരംഭിച്ചു. ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആൻറിക്വിറ്റീസിന്റെ ആഭിമുഖ്യത്തിലാണ് ഫെസ്റ്റിവൽ നടക്കുന്നത്. ബഹ്‌റൈനിലെ വിവിധ സാംസ്‌കാരിക കേന്ദ്രങ്ങളിൽ നിന്നുമുള്ള വിവിധ കലാകാരന്മാർ, കരകൗശല വിദഗ്ദ്ധർ എന്നിവർ പങ്കെടുക്കുന്ന വൈവിധ്യമാർന്ന ശിൽപശാലകൾ ഫെസ്റ്റിവലിൽ അവതരിപ്പിക്കും.
കൾച്ചറൽ ഹാളിലെ പ്രകടനങ്ങൾ ജൂലൈ 6ന് എന്ന ഓസ്‌ട്രേലിയൻ സർക്കസ് ഷോയോടെ ആരംഭിക്കും. മൂന്ന് ദിവസം തുടർച്ചയായി നടക്കുന്ന പരിപാടിയിൽ പ്രവേശനം സൗജന്യമായിരിക്കും. സമ്മർ ഫെസ്റ്റിവലിന്റെ ആദ്യവാരം കരകൗശല വസ്തുക്കൾ, പരമ്പരാഗത കലകൾ, പരിസ്ഥിതി സൗഹൃദ പ്ലാസ്റ്റിക് കലകൾ എന്നിവയിലായിരിക്കും ശിൽപശാലകൾ നടക്കുക. കൂടുതൽ അറിയാനായി ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആൻറിക്വിറ്റീസിന്റെ വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.
d