ബഹ്‌റൈൻ പ്രതിഭ ജിദ്ദാലി യൂണിറ്റും മിഡിൽ ഈസ്റ്റ് മെഡിക്കൽ സെന്ററും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ബഹ്‌റൈൻ പ്രതിഭ ജിദ്ദാലി യൂണിറ്റും മിഡിൽ ഈസ്റ്റ് മെഡിക്കൽ സെന്ററും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സൽമാബാദ് മിഡിൽ ഈസ്റ്റ് മെഡിക്കൽ സെന്ററിൽ വച്ച് സംഘടിപ്പിച്ച ക്യാമ്പ് പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി ഉദ്‌ഘാടനം ചെയ്തു. പ്രതിഭ പ്രസിഡണ്ട് അഡ്വ: ജോയ് വെട്ടിയാടൻ, മേഖല സെക്രട്ടറി ഡോ: ശിവകീർത്തി രവീന്ദ്രൻ, രക്ഷാധികാരി സമിതി അംഗം രാജേഷ് ആറ്റടപ്പ, ഹെൽപ്‌ലൈൻ കൺവീനർ നൗഷാദ് പൂനൂർ, മിഡിൽ ഈസ്റ്റ് മെഡിക്കൽ സെന്റർ ഓപ്പറേഷൻ മാനേജർ ഗീരീഷ് എന്നിവർ സംസാരിച്ചു.
ക്യാമ്പിന്റെ ഭാഗമായി ഡോക്ടർ ഫാമിൽ ഇലഞ്ഞിക്കൽ നയിച്ച ആരോഗ്യ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചിരുന്നു. ഡോക്ടർ നീന തോമസും ചടങ്ങിൽ പങ്കെടുത്തു. 140ൽ പരം ആളുകൾ സേവനം ഉപയോഗപ്പെടുത്തിയ ക്യാമ്പിന് പ്രതിഭ ജിദ്ദാലി ഭാരവാഹികളായ ജോഷി ഗുരുവായൂർ, സജീവൻ എംവി യൂണിറ്റ് എക്സിക്യൂട്ടിവ് അംഗങ്ങളായ മനോജ് സി.ടി, ഗംഗാധരൻ മുണ്ടത്ത്, രാജേഷ് കോളറോഡ്, രഞ്ചിതൻ പിഎം, സജീവൻ സി.സി, ഷാൽജിത്ത് എം.ടി, അഖിലേഷ് രാഘവൻ, മേഖല ഹെൽപ് ലൈൻ കൺവീനർ ജെയ്‌സൺ എന്നിവർ നേതൃത്വം നൽകി.
dsrydr