സേവ് കണ്ണൂർ ഇൻറർനാഷണൽ എയർപോർട്ട് കമ്മിറ്റി രൂപീകരിച്ചു
കണ്ണൂർ എയർപോർട്ടിനെ അവഗണിക്കരുത് എന്നാവശ്യപ്പെട്ടു കൊണ്ട് ബഹ്റൈൻ പ്രവാസികൾ ഒത്ത് ചേർന്ന് സേവ് കണ്ണൂർ ഇൻറർനാഷണൽ എയർപോർട്ട് കമ്മിറ്റി രൂപീകരിച്ചു.സിഞ്ചിലുള്ള പ്രവാസി സെന്റർ ഓഫീസിൽ ചേർന്ന രൂപീകരണയോഗത്തിൽ കണ്ണൂർ ജില്ലക്കകത്തും പുറത്തുമുള്ള നിരവധി സംഘടനാ നേതാക്കളും പ്രവാസികളും കണ്ണൂർ എയർപോർട്ടിനു നേരേ നടക്കുന്ന ഭരണകൂട അവഗണനക്കെതിരെയുള്ള തങ്ങളുടെ പ്രതിഷേധം അറിയിച്ചു.
അഡ്ഹോക്ക് കമ്മിറ്റി ചെയർമാൻ ഫസലുൽ ഹഖിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രാമത്ത് ഹരിദാസ് സ്വാഗതം പറഞ്ഞു. കെ ടി സലീം, പ്രദീപ് പുറവങ്കര, ഫ്രാൻസിസ് കൈതാരത്ത്, ഹാരിസ് പഴയങ്ങാടി, ഇവി രാജീവൻ, ബദറുദ്ദീൻ പൂവ്വാർ, നജീബ് കടലായി, അമൽ ദേവ് ഒകെ, ജാഫർ മൈദാനി എന്നിവർ തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. തുടർ പ്രവർത്തനങ്ങൾക്കായി ഫസലുൽ ഹഖിനെ ചെയർമാൻ ആയി കമ്മിറ്റി നിലവിൽ വന്നു. ബദറുദ്ദീൻ പുവ്വാർ നന്ദി രേഖപ്പെടുത്തി.
കണ്ണൂർ എയർപോർട്ടിനെ അവഗണിക്കരുത് എന്നാവശ്യപ്പെട്ടു കൊണ്ട് ബഹ്റൈൻ പ്രവാസികൾ ഒത്ത് ചേർന്ന് സേവ് കണ്ണൂർ ഇൻറർനാഷണൽ എയർപോർട്ട് കമ്മിറ്റി രൂപീകരിച്ചു.
hjh

