ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് എം.സി.എസ്.സി കമ്പനിയിലെ തൊഴിലാളികൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) എം.സി.എസ്.സി  കമ്പനിയിലെ തൊഴിലാളികൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 2023 ജൂൺ 22ന് അസ്കറിലെ അവരുടെ ലേബർ അക്കമഡേഷനിൽ നടന്ന ക്യാമ്പിൽ 250 തൊഴിലാളികൾ മെഡിക്കൽ ചെക്കപ്പും ഡോക്ടർമാരുടെ കൺസൽട്ടേഷനും പ്രയോജനപ്പെടുത്തി. അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ, അൽ ഹിലാൽ ഹോസ്പിറ്റൽ, അൽ റബീഹ് മെഡിക്കൽ സെന്റർ, ഷിഫ അൽ ജസീറ മെഡിക്കൽ സെന്റർ, ദാർ അൽ ഷിഫ മെഡിക്കൽ സെന്റർ, ആസ്റ്റർ ക്ലിനിക് എന്നിവിടങ്ങളിലെ ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും ക്യാമ്പിൽ പങ്കെടുത്തു.ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രന്റെ സാന്നിധ്യത്തിൽ മുഖ്യാതിഥി ഇന്ത്യൻ എംബസിയിലെ സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ല  ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

പരിപാടിയിൽ നിരവധി പ്രമുഖർ പങ്കെടുത്തു. അവധിക്കാലത്ത് ബഹ്‌റൈൻ സന്ദർശിക്കുന്ന അഞ്ച് ബിരുദ വിദ്യാർഥികളും ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിൽ പ്രായോഗിക പരിചയം നേടുന്നതിനായി ക്യാമ്പിൽ ചേർന്നു. എല്ലാ മാസവും അവസാന വ്യാഴാഴ്ച ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ പറഞ്ഞു.

article-image

്ീബിൂഹ

You might also like

  • Lulu Exchange
  • Straight Forward

Most Viewed