സ്ത്രീകളുടെ പദവി; 18 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ബഹ്റൈൻ ഗൾഫ് രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്ത്


ജെൻഡർ ഇക്വാലിറ്റിയും സ്ത്രീകളുടെ പദവിയും സംബന്ധിച്ച പുതിയ റിപ്പോർട്ടിൽ ഗൾഫ് രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്ത്. 18 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് ബഹ്‌റൈൻ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. വേൾഡ് ഇക്കണോമിക് ഫോറം പുറത്തിറക്കിയ ഗ്ലോബൽ ജെൻഡർ ഗ്യാപ്പ് 2023ലാണ് 146 രാജ്യങ്ങളെ പിന്തള്ളി ബഹ്റൈൻ രണ്ടാം സ്ഥാനത്തെത്തിയത്. സാമ്പത്തിക അവസരങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം, രാഷ്ട്രീയ നേതൃത്വം എന്നീ മേഖലകളിൽ പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള വിടവ് കുറക്കുന്നതിന് സ്വീകരിച്ച നടപടികളാണ് വിലയിരുത്തിയത്.

റിപ്പോർട്ടനുസരിച്ച് യു.എ.ഇ 71ാം സ്ഥാനത്തും ബഹ്‌റൈൻ 113ാം സ്ഥാനത്തുമാണ്, കുവൈത്ത് (120), സൗദി അറേബ്യ (131), ഖത്തർ (133), ഒമാൻ (139) എന്നിങ്ങനെയാണ് മറ്റു ജി.സി.സി രാജ്യങ്ങളുടെ റാങ്കിങ്. ബഹ്‌റൈൻ ലിംഗവ്യത്യാസം 66.6 ശതമാനം കുറച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 

article-image

dfdfh

You might also like

  • Lulu Exchange
  • Straight Forward

Most Viewed