ബ്ലഡ് ഡോണേഴ്സ് കേരള ബഹ്റൈൻ ചാപ്റ്ററിന് ആദരം

രക്ത ദാന മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച്ച വെച്ച് മുന്നേറുന്ന ബ്ലഡ് ഡോണേഴ്സ് കേരള ബഹ്റൈൻ ചാപ്റ്ററിന് ആദരം. ലോക രക്തദാന ദിനത്തിൽ ബഹ്‌റൈൻ ഡിഫെൻസ് ഫോഴ്സ് ഹോസ്പിറ്റലിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ബ്ലഡ് ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ് ശ്രീ ഗംഗൻ തൃരിക്കരിപ്പൂര്, ജനറൽ സെക്രട്ടറി റോജി ജോൺ, ക്യാമ്പ് ചീഫ് കോർഡിനേറ്റർ സുരേഷ് പുത്തൻവിളയിൽ എന്നിവർ ആദരവ് ഏറ്റുവാങ്ങി.
BDK എക്സിക്യൂട്ടീവ് അംഗമായ ഗിരീഷ്, ഏറ്റവും കൂടുതൽ തവണ പ്ലേറ്റ് ലെറ്റസ് ദാനം ചെയ്ത BDKയുടെ സജീവ അംഗം ഷെറി മാത്യൂസ്, സുധീർ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. രക്തദാതാക്കൾക്കും , അഭ്യുദയകാംഷികൾക്കും ആദരവ് സമർപ്പിക്കുന്നതായി ബ്ലഡ് ഡോണേഴ്സ് കേരളാ ബഹ്റൈൻ ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു.
sfszf