ആലപ്പുഴ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ വനിതാവേദി രൂപവത്കരിച്ചു
ആലപ്പുഴ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ വനിതാവേദി രൂപവത്കരിച്ചു. ഇതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച വനിത സംഗമം എ.പി.എ.ബി പ്രസിഡന്റ് അനിൽ കായംകുളം ഉദ്ഘാടനം ചെയ്തു. ആതിര സുരേന്ദ്രൻ പ്രസിഡണ്ട്, ആതിക പ്രശാന്ത് സെക്രട്ടറി, ശ്യാമ മുല്ലക്കൽ (മെംബേഴ്സ് കോഓഡിനേറ്റർ), രശ്മി ശ്രീകുമാർ, അശ്വതി ജീവൻ, രാജി ശ്രീജിത്ത്, മിനി പോൾ (എക്സിക്യൂട്ടിവ് അംഗങ്ങൾ) എന്നിവരടങ്ങിയതാണ് വനിതാവേദി.
എ.പി.എ.ബി എക്സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങളായ ജയ്സൺ കൂടാംപള്ളത്ത്, അനീഷ് മാളികമുക്ക്, സാം ജോസ് കാവാലം, ശ്രീജിത്ത് അമ്പലപ്പുഴ, ശ്രീകുമാർ മാവേലിക്കര, അനൂപ് പള്ളിപ്പാട്, സുജേഷ് എണ്ണക്കാട്, വിഷ്ണു രമേഷ്, ഹരീഷ് ശശിധരൻ, ജനറൽ സെക്രട്ടറി അജ്മൽ കായംകുളം എന്നിവർ യോഗത്തിൽ സംസാരിച്ചു.
ets

