പ്രവാസി വെൽഫെയർ റിഫ സോൺ സംഘടിപ്പിച്ച പ്രവാസി ബാലോത്സവം ശ്രദ്ധേയമായി


കുട്ടികൾക്ക് വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും സൗഹൃദത്തിൻ്റെയും ഉത്സവാന്തരീക്ഷം ഒരുക്കി പ്രവാസി വെൽഫെയർ റിഫ സോൺ സംഘടിപ്പിച്ച പ്രവാസി ബാലോത്സവം ശ്രദ്ധേയമായി. ബാലോത്സവത്തിൽ വിജയികളായവർക്കുള്ള അവാർഡ് ദാന സംഗമം പ്രവാസി വെൽഫെയർ പ്രസിഡൻ്റ് ബദറുദ്ദീൻ പൂവാർ ഉദ്ഘാടനം ചെയ്തു. പ്രസംഗ മത്സരത്തിൽ ലക്ഷ്മി രാജേഷും ഹുസ്ന നസ്രീനും  ഒന്നാം സ്ഥാനം നേടിയപ്പോൾ മുഹമ്മദ് റയാൻ രണ്ടാം സ്ഥാനം നേടി. കവിതാലാപനത്തിൽ ആയിഷ നദുവ, ഫഹീം എന്നിവർ ഒന്നാം സ്ഥാനവും നൂർ ഫാത്തിമ രണ്ടാംസ്ഥാനത്തിന് അർഹയായി.

മാപ്പിളപ്പാട്ട് മത്സരത്തിൽ ഫാത്തിമ നസറീനും ഗാനാലാപനത്തിൽ ശാരോണും വിജയികളായി. കളിമൂലകളിൽ ഫിത്സാ ഫാത്തിമ, ഹംദ ഹാരിസ്, ഇമാദ്, അയ്റ, റസിൻ ഷാ, സറാ സിറാജുദ്ദീൻ എന്നിവർ ഒന്നാം സ്ഥാനം നേടിയപ്പോൾ അമൽ അജ്മൽ, ഷിസ ഫാത്തിമ, രസിൻ ഷാ, ഇമാദ് എന്നിവർ രണ്ടാം സ്ഥാനം നേടി.

article-image

sgdfxg

You might also like

  • Lulu Exchange
  • Straight Forward

Most Viewed