ശമ്പളം ലഭിക്കാതെ ദുരിതത്തിലായ തൊഴിലാളികൾക്ക് ഭക്ഷണസാധനങ്ങളുമായി നവഭാരതിന്റെ സേവാ ടീം


ശമ്പളം ലഭിക്കാതെ ദുരിതത്തിലായ തൊഴിലാളികൾക്ക് ഭക്ഷണസാധനങ്ങളുമായി നവഭാരതിന്റെ സേവാ ടീം. അഞ്ചുമാസമായി ശമ്പളം ലഭിക്കാതെ 350ഓളം ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ, രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന വിവരം അറിഞ്ഞാണ് സേവാ ടീം എത്തിയത്. ഭക്ഷണസാധനങ്ങളും പച്ചക്കറികളും വാഷിങ് പൗഡറുകളും തൊഴിലാളികൾക്ക് വിതരണം ചെയ്തു.

നവഭാരത് രക്ഷാധികാരി പ്രദീപ് ( ചെയർമാൻ ഡൽറ്റ ഇലക്ട്രിക്കൽസ് ) സാധനങ്ങൾ ക്യാമ്പ് ഇൻ ചാർജിന് കൈമാറി. നവഭാരത് സേവാടീമിന്റെ അക്ഷയപാത്രം പദ്ധതിയിൽ ഭക്ഷ്യസാധനങ്ങൾ നൽകാൻ താൽപര്യമുള്ളവർ 33064441 എന്ന നമ്പറിൽ അനിൽ മടപ്പള്ളിയെ ബന്ധപ്പെടണം.

article-image

ew46e6

You might also like

  • Straight Forward

Most Viewed