യുക്രെയ്‌നില്‍ ഡാം തകര്‍ന്നു, അടുത്ത അഞ്ച് മണിക്കൂര്‍ നിര്‍ണായകം

റഷ്യ യുക്രെയ്ന്‍ യുദ്ധം തുടരുന്നതിനിടെ യുക്രെയ്‌നിലുള്ള നിപ്രോ നദിയിലെ ഡാം തകര്‍ന്നു. സതേണ്‍ യുക്രെയ്‌നിലെ കഖോവ്ക ഹൈഡ്രോപവര്‍ പ്ലാന്റില്‍ സ്ഥിതി ചെയുന്ന ഡാമാണ് തകര്‍ന്നത്. ഡാം തകര്‍ന്നതിന് പിന്നാലെ വലിയ പ്രളയമാണ് രൂപപ്പെട്ടിരിക്കുന്നത്.
ഡാം തകര്‍ന്നതിന് പിന്നില്‍ റഷ്യയുടെ ആക്രമാണെന്നാണ് യുക്രെയ്‌നിന്‍റെ ആരോപണം. എന്നാല്‍ ആരോപണം നിഷേധിച്ച റഷ്യ സംഭവത്തില്‍ യുക്രെയിന് പഴിചാരി.
ഡാം തകര്‍ന്ന സാഹചര്യത്തില്‍ അടുത്ത അഞ്ച് മണിക്കൂര്‍ നിര്‍ണായകമാണെന്നാണ് യുക്രെയിന്‍ അധികൃതര്‍ പറയുന്നത്. നിപ്രോയുടെ പടിഞ്ഞാറെ കരയിലുള്ള പത്ത് ഗ്രാമങ്ങളും ഖേര്‍സണ്‍ സിറ്റിയുടെ ഒരു ഭാഗവും വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ട്. സ്ഥലത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.
asdadsads