അൻസാർ ഗ്യാലറി കാർ റാഫിൾ ഡ്രോ

മനാമ: അൻസാർ ഗ്യാലറിയിൽ ആറാമത് ആനിവേഴ്സറി മെഗാ കാർ റാഫിൾ ഡ്രോ സംഘടിപ്പിച്ചു. ഈ മാസം അഞ്ചിന് വാണിജ്യ വ്യവസായ മന്ത്രാലയം പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടന്നത്. 1751715, 1264489 എന്നീ കൂപ്പണുകൾക്കാണ് സമ്മാനങ്ങൾ ലഭിച്ചത്.
സോഹേൽ, മാരൻ കണ്ടയിൽ അലി എന്നിവരാണ് നറുക്കെടുപ്പ് വിജയികൾ. മിറ്റ്‌സുഭിഷി ഔട്ട് ലാൻഡർ ലക്ഷ്വറി കാറുകൾ ആണ് വിജയികൾക്ക് ലഭിച്ചത്. കൂടാതെ വിലപ്പിടിപ്പുള്ള 30 സമ്മാനങ്ങൾക്കുള്ള നറുക്കെടുപ്പും നടന്നു. നറുക്കെടുപ്പ് ചടങ്ങിൽ സന്നിഹിതരായവർക്കിടയിൽ 20ഓളം സർപ്രൈസ് ഗിഫ്റ്റുകൾ വിതരണം ചെയ്തു. നറുക്കെടുപ്പ് വിജയികളുടെ കൃത്യമായ ലിസ്റ്റ് www.ansargallery.com.bh എന്ന വെബ് സൈറ്റിലും അൻസാർ ഗ്യാലറിയുടെ ഫേസ്ബുക്ക് പേജിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
