മടപ്പള്ളി സ്കൂൾ പൂർവ വിദ്യാർഥി കൂട്ടായ്മ ബഹ്റൈൻ ചാപ്റ്റർ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു

മടപ്പള്ളി സ്കൂൾ പൂർവ വിദ്യാർഥി കൂട്ടായ്മ ബഹ്റൈൻ ചാപ്റ്റർ വാർഷിക ജനറൽ ബോഡി യോഗം പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. കാലാവധി പൂർത്തിയാക്കിയ കമ്മിറ്റിയുടെ പ്രസിഡൻറ് അനിൽ മടപ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി വിനീഷ് വിജയൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ദിലീപ് കുമാർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.പി.വി. സിറാജ്, അനിൽ മടപ്പള്ളി എന്നിവർ രക്ഷാധികാരികളായ പുതിയ കമ്മിറ്റിയിൽ ശശി അക്കരാൽ (പ്രസിഡണ്ട്), വിനീഷ് വിജയൻ (സെക്രട്ടറി), ടി.കെ. അനീഷ് (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
വി.പി. രഞ്ജിത്ത് (വൈസ് പ്രസിഡണ്ട്), പി.വി. സുരേഷ് (ജോയിന്റ് സെക്രട്ടറി), മുനീർ മുക്കാളി, കെ.പി. സുനി (മെംബർഷിപ് സെക്രട്ടറി), പ്രമോദ് കുമാർ (എന്റർടെയിൻമെന്റ് സെക്രട്ടറി), സി.കെ. രജീഷ്, കെ.പി. മനീഷ് (ചാരിറ്റി കൺവീനർ), സുധീഷ് ചാത്തോത്ത് (സ്പോർട്സ് കൺവീനർ) എന്നിവർ ഉൾപ്പെടുന്ന 28 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റി നിലവിൽ വന്നു.
a