ഐവൈസിസി ബഹ്റൈൻ പുനസംഘടനയിലേയ്ക്ക്


ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹ്റൈന്റെ 2023 - 24  വർഷത്തെ പുനസംഘടന നടപടികൾക്ക് തുടക്കമായി. വർഷാ വർഷം ഭാരവാഹികൾ മാറി പുതിയ ഭാരവാഹികൾ വരുന്ന രീതിയാണ് ഐ വൈ സി സിക്കുള്ളത്. നിലവിലുള്ള കമ്മറ്റിയുടെ കാലാവധി അവസാനിക്കുന്നതിനാൽ ഫെബ്രുവരി മാസം പത്താം തീയതി മുതൽ ഏരിയാ തലങ്ങളിൽ തിരഞ്ഞെടുപ്പുകൾ ആരംഭിക്കും. ഇതിനു മുന്നോടിയായി ഐ വൈ സി സിയുടെ ഒൻപത് ഏരിയാകളിലുമായി മെമ്പർഷിപ് കാമ്പയിനുകൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു. ഏരിയാ കമ്മറ്റികളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ടു വരുന്ന എക്സിക്യൂട്ടീവ് അംഗങ്ങളിൽ നിന്നുമാണ് ദേശീയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുപ്പ് നടപടികൾക്കു നേതൃത്വം നൽകുവാൻ നിലവിലെ പ്രസിഡൻ്റ് ജിതിൻ പരിയാരം, ബെൻസി ഗനിയുഡ്, വിനോദ് ആറ്റിങ്ങൽ എന്നിവരെ കഴിഞ്ഞ ദിവസം കൂടിയ എക്സിക്യൂട്ടീവ് കമ്മറ്റി ചുമതലപ്പെടുത്തി. സംഘടനയിൽ അംഗത്വം എടുക്കാൻ ആഗ്രഹിക്കുന്നവർ 33412611 അല്ലെങ്കിൽ 36787929 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.

article-image

a

You might also like

  • Lulu Exchange
  • Straight Forward

Most Viewed