യാത്രയപ്പ് നൽകി

ബഹ്‌റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യൻ എക്യൂമെനിക്കൽ കൗൺസിലിന്റെ നേതൃത്വത്തിൽ യാത്രയപ്പ് യോഗം സംഘടിപ്പിച്ചു. കൂട്ടായ്മയുടെ വൈസ് പ്രസിഡണ്ട് സ്ഥാനം അലങ്കരിച്ചിരുന്ന സെന്റ് പീറ്റേഴ്സ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് വികാരി റവറന്റ് ഫാദര്‍ റോജന്‍ പേരകത്ത് , സെന്റ് ഗ്രീഗോറിയോസ് കനാനായ ചര്‍ച്ച് വികാരി റവറന്റ് ഫാദര്‍ നോബിന്‍ തോമസ് എന്നിവർക്കാണ് യാത്രയപ്പ് നൽകിയത്. പ്രസിഡന്റ് റവറന്റ് ഷാബു ലോറന്‍സിന്റെ അദ്ധ്യക്ഷതയില്‍ ചേർന്ന യാത്രയയപ്പ് യോഗത്തിന് ജനറല്‍ സെക്രട്ടറി സോയ് പോൾ സ്വാഗതം പറഞ്ഞു. യോഗത്തിൽ വൈസ് പ്രസിഡന്റുമാരായ റവറന്റ് ദിലീപ് ഡേവിസണ്‍ മാര്‍ക്ക്, റവറന്റ് മാത്യൂ ചാക്കോ, റവറന്റ് ബിബിൻസ് മാത്യു ഓമനാലി, റെജി വര്‍ഗ്ഗീസ്, ഷിനു സ്റ്റീഫന്‍, സന്തോഷ് മാത്യൂ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഇരുവർക്കും കെ. സി. ഇ. സി. യുടെ ഉപഹാരവും കൈമാറി
a