മരുന്നുബോക്സുകളിൽ പേപ്പറുകൾക്ക് പകരം ക്യുആർ കോഡ്

മരുന്ന് ബോക്സുകളിലുണ്ടാകുന്ന മരുന്നിനെ കുറിച്ച് വിശദീകരിക്കുന്ന പ്രിന്‍റ് ചെയ്ത പേപ്പറുകൾക്ക് പകരം ഇനി ക്യൂ.ആർ കോഡ് ലഭ്യമാക്കുമെന്ന് ബഹ്റൈനിലെ നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി. മരുന്ന് ബോക്സിന് മുകളിൽ പ്രിന്‍റ് ചെയ്ത ക്യു.ആർ കോഡ് സ്കാൻ ചെയ്താൽ മരുന്ന് സംബന്ധിച്ച വിവരങ്ങൾ അറിയാൻ കഴിയുന്ന രീതിയാണ് നടപ്പിലാക്കാനിരിക്കുന്നത്. മരുന്നുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും രേഖപ്പെടുത്തിയ അച്ചടിച്ച പേപ്പറുകളാണ് നിലവിൽ മരുന്നിനോടൊപ്പം ലഭിക്കുന്നത്. ഇതിനു പകരമായാണ് ഇതിന്‍റെ ഇലക്ട്രോണിക് രൂപം അവതരിപ്പിക്കുന്നത്. എല്ലാ ജി.സി.സി രാഷ്ട്രങ്ങളിലും 2023 മുതൽ ഈ രീതി കൈക്കൊള്ളാൻ നേരത്തേ തീരുമാനിച്ചിരുന്നതായും എൻ.എച്ച്.ആർ.എ ചീഫ് എക്സിക്യൂട്ടിവ് ഡോ. മർയം അദ്ബില അൽ ജലാഹിമ വ്യക്തമാക്കി.
a