ബഹ്റൈൻ ഖത്തർ വിദേശകാര്യമന്ത്രിമാർ കൂടികാഴ്ച്ച നടത്തി


ബഹ്റൈനും ഖത്തറും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ബഹ്റൈൻ വിദേശകാര്യമന്ത്രി ഡോ അബ്ദുൽ ലത്തീഫ് അൽ സയാനിയും ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ക് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ താനിയും ചർച്ചകൾ  നടത്തി. സൗദി അറേബ്യയിലെ റിയാദിൽ വെച്ച് നടന്ന ജിസിസി ജനറൽ സെക്രട്ടറിയേറ്റിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും. ബഹ്റൈൻ പ്രധാനമന്ത്രി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയും നടത്തിയ ഫോൺ സംഭാഷണത്തെ തുടർന്നാണ് ഇരു രാജ്യങ്ങളുടെയും ബന്ധം ഊഷ്മളമായി തുടങ്ങിയത്. ഇതേ തുടർന്ന് ഇരുരാജ്യങ്ങളുടെയും ഇടയിൽ നിർത്തിവെച്ചിട്ടുള്ള വിമാന സെർവീസ് ഉടനെ ആരംഭിക്കുമെന്നും പാർലിമെന്റിൽ ബഹ്റൈൻ ഗതാഗത മന്ത്രി നടത്തിയ പ്രസ്താവന ഇരു രാജ്യങ്ങളിലെയും ബിസിനസ് മേഖലയിൽ വലിയ ഉണർവാണ് ഉണ്ടാക്കിയത്.

article-image

a

You might also like

  • Lulu Exchange
  • Straight Forward

Most Viewed