ബഹ്റൈനിൽ ലേബർ റജിസ്ട്രേഷൻ മാർച്ച് 4 വരെ


ലേബർ റജിസ്ട്രേഷനുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഒരു വിവരം ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറ്റി പുറത്തുവിട്ടു. ഇത് പ്രകാരം രാജ്യത്ത് അനധികൃതമായി കഴിയുന്ന തൊഴിലാളികളും ഫ്ലെക്സി വിസ ഉടമകളും മാർച്ച് നാലിന് മുമ്പ് ലേബർ രജിസ്ട്രേഷൻ പദ്ധതി വഴി രേഖകൾ നിയമാനുസൃതമാക്കണം. എൽ.എം.ആർ.എ നിയമം ലംഘിക്കുന്നവർക്കെതിരെ മാർച്ച് മുതൽ ശക്തമായ നടപടി സ്വീകരിക്കും.

article-image

അനധികൃത തൊഴിലാളികളെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കുന്നതിനും നാടുകടത്തുന്നതിനുമുള്ള പരിശോധനകൾ നിലവിൽ ശക്തമാക്കിയിട്ടുണ്ട്. കാലാവധി കഴിഞ്ഞതും അസാധുവായതുമായ വർക് പെർമിറ്റുള്ളവർക്കും െഫ്ലക്സി പെർമിറ്റുള്ളവർക്കും ലേബർ രജിസ്ട്രേഷൻ പദ്ധതി വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. അതേസമയം, ക്രിമിനൽ കുറ്റം ചെയ്തിട്ടുള്ളവരും നിലവിലലുള്ള പെർമിറ്റിലെ വ്യവസ്ഥകൾ ലംഘിച്ചവരും ഇതിന് യോഗ്യരല്ല. അംഗീകൃത രജിസ്ട്രേഷൻ സെന്റർ വഴിയും എൽ.എം.ആർ.എ വെബ്സൈറ്റ് സന്ദർശിച്ചും തൊഴിലാളികൾക്ക് ലേബർ രജിസ്ട്രേഷൻ പദ്ധതിയിൽ ചേരുന്നതിന് യോഗ്യതയുണ്ടോയെന്ന് മനസിലാക്കാൻ സാധിക്കും.

article-image

തൊഴിലാളിയുടെ തിരിച്ചറിയൽ നമ്പർ +973 33150150 എന്നതിലേക്ക് എസ്.എം.എസ് ചെയ്തും +973 17103103 എന്ന എൽ.എം.ആർ.എ കോൾസെന്ററിൽ ബന്ധപ്പെട്ടും ഇതിനായുള്ള യോഗ്യത അറിയാവുന്നതാണ്.

article-image

a

You might also like

  • Lulu Exchange
  • Straight Forward

Most Viewed