ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് ആശുപത്രിയിൽ റോയൽ മെഡിക്കൽ സെർവീസസ് ക്ലിനിക്ക് ബിൽഡിങ്ങ് ഉദ്ഘാടനം ചെയ്തു


ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് ആശുപത്രിയിൽ റോയൽ മെഡിക്കൽ സെർവീസസ് ക്ലിനിക്ക് ബിൽഡിങ്ങ് ഉദ്ഘാടനം ചെയ്തു. ബഹ്റൈൻ പ്രധാനമന്ത്രി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് 51,000 ചതുരശ്ര മീറ്റർ വിസ്തീർണതിയിൽ നിർമ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തത്. ബി.ഡി.എഫിന്‍റെ രൂപവത്കരണത്തിന്‍റെ 55 വർഷം പൂർത്തീകരിച്ചതിന്റെ ഭാഗമായാണ് ബിഡിഎഫ് ആശുപത്രിയിൽ പുതിയ സംവിധാനങ്ങൾ ഒരുക്കിയത്. ആറ് നിലകളുള്ള പുതിയ കെട്ടിടത്തിൽ 14 കൺസൽട്ടേഷൻ ക്ലിനിക്കുകൾ, പ്രാഥമിക ആരോഗ്യസേവനത്തിനായുളള ക്ലിനിക്കുകൾ, 265 കൺസൽട്ടേഷൻ മുറികൾ, മൂന്ന് ഫാർമസികൾ, 8 സാമ്പിൾ ശേഖരണ മുറികൾ, എക്സ് റേ മുറികൾ എന്നിവയാണ് ഉള്ളത്. 

സന്നദ്ധതയുടെയും നവീകരണത്തിന്റെയും പാതയിലൂടെ മുന്നോട്ടുകുതിക്കുന്നതിൽ അഭൂതപൂർവമായ മികവാണ് ബിഡിഎഫ് കാഴ്ച്ച വെക്കുന്നതെന്ന് വിലയിരുത്തിയ ബഹ്റൈൻ മന്ത്രിസഭായോഗം മികച്ച ചികിത്സ ഒരുക്കുന്നതിന് ബി.ഡി.എഫ് ഹോസ്പിറ്റൽ വഹിക്കുന്ന പങ്കിനെക്കുറിച്ചും എടുത്തുപറഞ്ഞു. ഭൂകമ്പം മൂലം പ്രയാസമനുഭവിക്കുന്ന സിറിയ, തുർക്കിയ എന്നീ രാജ്യങ്ങൾക്ക് മന്ത്രിസഭ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിലായിരുന്നു കാബിനറ്റ് യോഗം നടന്നത്. 

 

article-image

You might also like

  • Lulu Exchange
  • Straight Forward

Most Viewed