റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനിൽ കുടുംബ സംഗമം സംഘടിപ്പിച്ചു

റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനിൽ (റിഫ) വിവിധ പരിപാടികളോടെ കുടുംബ സംഗമം സംഘടിപ്പിച്ചു. റിയാദ് എക്സിറ്റ് 18ലെ വലീദ് വിശ്രമ കേന്ദ്രത്തിൽ നടന്ന സാംസ്‌കാരിക പരിപാടിയിൽ പ്രസിഡന്റ് ബഷീർ ചേലാമ്പ്ര അധ്യക്ഷത വഹിച്ചു.
അബ്ദുല്ല വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു. ഓർത്തോ ചികിത്സാ രംഗത്ത് പത്തു വർഷം പൂർത്തിയാക്കിയ ഡോ: ഹാഷിമിനെ ചടങ്ങിൽ ആദരിച്ചു. കരീം പയ്യനാട്, ഹസൻ പുന്നയൂർ, നാസർ മാവൂർ,ബഷീർ കാരന്തൂർ, മുസ്തഫ കവ്വായി എന്നിവർ ആശംസകൾ നേർന്നു.
32 ഫുട്ബോൾ ടീമുകളുടെ കൂട്ടായ്മയായ റിഫ അംഗങ്ങളെ നാല് ഗ്രൂപ്പുകളായി തിരിച്ച് വിവിധ മത്സരങ്ങളും അരങ്ങേറി. നിയാസ്, മുസ്തഫ കണ്ണൂർ, നൗഷാദ് ചക്കാല, അൻസാർ, മൻസൂർ തിരൂർ, അഷ്റഫ് ബ്ലാസ്റ്റേഴ്സ്, ഷറഫു ചെറുവാടി, ആദിൽ, ഉമ്മർ മലപ്പുറം, ശൗലിക്, ബാവ ഇരുമ്പുഴി, ശരത് പട്ടാമ്പി, മജീദ് ബക്സർ, ചെറിയാപ്പു മേൽമുറി, ഷബീർ എന്നിവർ നേതൃത്വം നൽകി. നറുക്കെടുപ്പ് വിജയി ജംഷി മമ്പാടിന് ഉപഹാരം സമ്മാനിച്ചു.റിഫ സെക്രട്ടറി സൈഫു കരുളായി സ്വാഗതവും ഫെസ്റ്റ് കോഓർഡിനേറ്റർ ഫൈസൽ പാഴൂർ നന്ദിയും പറഞ്ഞു.