യു ടേൺ പാലവുമായി ബഹ്റൈൻ

രാജ്യത്തെ ആദ്യത്തെ റിവേഴ്സ് സർക്കുലേഷൻ പാലം അൽ ഫത്തേഹ് ഹൈവെയിൽ ഗതാഗതത്തിനായി തുറന്ന് നൽകി. പൊതുമരാമത്ത് മന്ത്രി ഇബ്രാഹീം ബിൻ ഹസൻ അൽ ഹവാജ് ആണ് പുതിയ പാലം ഉദ്ഘാടനം ചെയ്തത്. പുതുതായി നിർമ്മിക്കുന്ന അൽ ഫത്തേഹ് ഹൈവേയുടെ 51 ശതമാനം ജോലികൾ പൂർത്തിയായതായും മന്ത്രി ചടങ്ങിൽ അറിയിച്ചു. പുതിയ പാലം ഇവിടെ അനുഭവപ്പെടുന്ന ട്രാഫിക്ക് ബ്ലോക്കുകൾ ഗണ്യമായി കുറയ്ക്കുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് നടപ്പിലാക്കി വരുന്ന ഹൈവെ വികസനത്തിന്റെ ഭാഗമായാണ് പുതിയ പാലം തുറന്ന് നൽകിയത്. സൗദി അറേബ്യയുടെ സഹായത്തോടെയാണ് ഈ വികസന പ്രവർത്തനങ്ങൾ നടന്നുവരുന്നത്. നിരവധി പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.