ഗുണനിലവാരം ഉറപ്പ് വരുത്താൻ പരിശോധനയുമായി വാണിജ്യമന്ത്രാലയം

ബഹ്റൈനിലെ പ്രമുഖ ഹൈപ്പർമാർക്കറ്റുകളിലും വാണിജ്യകേന്ദ്രങ്ങളിലും ബഹ്റൈൻ വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി അബ്ദുള്ള ബിൻ അദിൽ ഫക്രുവും സംഘവും സന്ദർശനം നടത്തി. ഇവിടെയുള്ള ഉത്പന്നങ്ങളുടെ ലഭ്യത, അവയുടെ വില നിലവാരം, ഗുണനിലവാരം എന്നിവ മന്ത്രിതല സംഘം പരിശോധിച്ചു. വ്യത്യസ്ത ഇടവേളകളിൽ ഇത്തരം സന്ദർശനങ്ങളും പരിശോധനകളും തുടരുമെന്നും ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ചത് നൽകുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. അമിതമായി വില ഈടാക്കുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.