ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് സ്താനാർബുദ ബോധവത്കരണ കാംപെയിൻ ആരംഭിച്ചു


ബഹ്റൈനിലെ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് അമേരിക്കൻ മിഷൻ ആശുപത്രിയുമായി സഹകരിച്ച് സ്താനാർബുദ ബോധവത്കരണ കാംപെയിൻ ആരംഭിച്ചു. വീട്ടുജോലികൾ ചെയ്യുന്ന നാൽപതോളം സ്ത്രീകളാണ് പരിപാടിയിൽ പങ്കെടുത്തത്. രക്തപരിശധനയും ഡോ ബാബു രാമചന്ദ്രൻ, ഡോ മനോജ് കുര്യൻ ഫിലിപ്പ് എന്നിവരുടെ കൺസൽട്ടേഷനും ഇവർക്ക് നൽകി. ഡോ റേച്ചൽ തോമസ്, ഡോ അഞ്ജലി ശുക്ള എന്നവർ സ്താർബുദ പരിശോധനകൾ നടത്തി. അൾട്രാസൗണ്ട് സ്കാനിങ്ങ് ഉൾപ്പെടയുള്ള പരിശോധനകളും അമേരിക്കൻ മിഷൻ ആശുപത്രി ഇവർക്ക് നൽകും. ഐസിആർഎഫ് വുമൺസ് ഫോറം കോർഡിനേറ്റർ നിഷ രംഗരാജൻ, കൽപനാ പാട്ടീൽ, പ്രധാന്യ, മോണിക്ക, ഷോബി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

article-image

a

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed