ബി കെ എസ് ഇന്റർനാഷണൽ ഷോർട്ട് ഫിലിംഫെസ്റ്റിവൽ ലോഗോ പ്രകാശനം ചെയ്തു


ബഹ്റൈൻ കേരളീയ സമാജം ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ബി കെ എസ് ഇന്റർനാഷണൽ ഷോർട്ട് ഫിലിംഫെസ്റ്റിവൽ 2022 ന്റെ ഔദ്യോഗിക ലോഗോ പ്രകാശനം സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കരയ്ക്കലും ചേർന്ന് നിർവ്വഹിച്ചു.

അഞ്ച് മിനിറ്റ് വരെയുള്ള മൈക്രോ ഫിലിം , 30 മിനിറ്റ് വരെയുള്ള ഷോർട്ട് ഫിലിം തുടങ്ങിയ മത്സര വിഭാഗത്തിൽ പങ്കെടുക്കുന്ന ഹൃസ്വ ചിത്രങ്ങളിൽ വിദഗ്ദ്ധ ജൂറി തിരഞ്ഞെടുക്കുന്ന ചിത്രങ്ങൾക്ക് പുരസ്‌കാരവും പ്രശസ്തി പത്രവും നൽകും. കൂടുതൽ വിവരങ്ങൾക്കായി 39720030 അല്ലെങ്കിൽ 34020650 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed