ബഹ്റൈൻ കെപിഎ മീറ്റ് 2022 ആഘോഷമായി


ബഹ്റൈനിലെ കൊല്ലം പ്രവാസി അസോസിയേഷന്റെ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ സമാപനം കെ.പി.എ മീറ്റ്-2022 എന്ന പേരിൽ ഇന്ത്യന്‍ ക്ലബ്ബ് ആഡിറ്റോറിയത്തില്‍ വെച്ച് നടന്നു. ഇതോടനുബന്ധിച്ച് നടന്ന പൊതു സമ്മേളനം ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള ഉത്‌ഘാടനം ചെയ്തു. 

article-image

കൊല്ലം ലോക്സഭാ എം.പി. എൻ.കെ. പ്രേമചന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുത്തു മുഖ്യപ്രഭാഷണം നടത്തി. പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് കെ.ജി. ബാബുരാജനെ കെപിഎ മീറ്റില്‍ മൊമെന്റോ നല്‍കി  ആദരിച്ചു.  

article-image

ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, ബഹ്‌റൈൻ നോർക്ക വിങ് ജനറൽ കൺവീനർ കെ.ടി. സലിം, ഇന്ത്യൻ ക്ലബ് ആക്ടിങ് പ്രസിഡന്റ് സാനി പോൾ എന്നിവർ ആശംസകൾ നേർന്നു. കെ.പി.എ യുടെ വിളക്കു മരം  എന്ന സുവനീറിന്‍റെ പ്രകാശനം പ്രേമചന്ദ്രന്‍ എംപി നിര്‍വഹിച്ചു.  കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം അധ്യക്ഷത വഹിച്ച ചടങ്ങിന് ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതവും , വൈസ് പ്രസിഡന്റ് വിനു ക്രിസ്ടി നന്ദിയും പറഞ്ഞു. 

article-image

തുടർന്ന് ഗായകരായ ശ്രീനാഥിന്റെയും , ദുർഗാ വിശ്വനാഥിന്റെയും നേതൃത്വത്തില്‍ ഗാന സന്ധ്യയും കെപിഎ കലാകാരികള്‍ അവതരിപ്പിച്ച നൃത്തങ്ങളും അരങ്ങേറി. ആതുരസേവന രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച കെപിഎ ഹോസ്പിറ്റല്‍  വിങ്ങിലെ 40 ഓളം ആരോഗൃപ്രവർത്തകർക്ക് എൻ.കെ. പ്രേമചന്ദ്രൻ എം.പി. മൊമെന്റോ നൽകി ആദരിച്ചു. ഐ.സി.ആർ.എഫ്. ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ,, സൽമാനിയ ഹോസ്പിറ്റൽ  എമെർജെൻസി വിഭാഗം ഹെഡ് ഡോ. പി.വി. ചെറിയാൻ എന്നിവരും സംസാരിച്ചു. 

You might also like

Most Viewed