ചുട്ടു പൊള്ളി കേരളം: തൃശൂരിൽ അനുഭവപ്പെട്ടത് 38.6 ഡിഗ്രി


സംസ്ഥാനത്ത് പകൽ ചൂട് കൂടുന്നു. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ പകൽ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകി. പാലക്കാടിന് സമാനമായ ചൂട് തൃശൂരിലും അനുഭവപ്പെട്ടു തുടങ്ങി. ശനിയാഴ്ച തൃശൂർ വെള്ളാനിക്കരയിൽ ഉച്ചതിരിഞ്ഞ് അനുഭവപ്പെട്ട താപനില 38.6 ഡിഗ്രി സെൽഷ്യസാണ്. വൈകിട്ട് നാലോടെ ഇത് 34 ഡിഗ്രിയിലെത്തി. രാത്രി താപനില ശരാശരി 25 ഡിഗ്രിയിലേറെയാണെന്ന് കേന്ദ്ര കാലാവസ്ഥ വിദഗ്ധർ പറയുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed