ബഹ്റൈനിൽ ബാങ്ക് ജോലിക്കാരനായി ചമഞ്ഞ് 3000 ദിനാർ തട്ടിയെടുത്തു ; പ്രതിയുടെ തടവ് ശിക്ഷ കോടതി ശരിവെച്ചു

ബഹ്റൈൻ പൗരനിൽ നിന്ന് 3000 ദിനാർ തട്ടിയെടുത്ത കേസിൽ ഏഷ്യൻ പൗരന്റെ തടവ് ശിക്ഷ ഹൈ അപ്പീൽ കോടതി ശരിവെച്ചു. ബാങ്ക് ജോലിക്കാരനായി ചമഞ്ഞ് എ.ടി.എം കാർഡിന്റെ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞാണ് ഇയാൾ പണം തട്ടിയെടുക്കാൻ ശ്രമിച്ചത്. വിശദാംശങ്ങൾ നൽകിയതിന് ശേഷം അക്കൗണ്ടിൽ നിന്ന് 3000 ദിനാർ നഷ്ടപ്പെട്ടതായി സന്ദേശം വന്നപ്പോളാണ് തട്ടിപ്പ് നടന്നതെന്ന് മനസ്സിലായതെന്നും ഉടൻ ബാങ്കുമായി ബന്ധപ്പെട്ട് അക്കൗണ്ട് മരവിപ്പിക്കാൻ ആവശ്യപ്പെട്ടുവെന്നും ബഹ്റൈൻ സ്വദേശി കോടതിയിൽ മൊഴി നൽകി. വിചാരണയിൽ പ്രതി കുറ്റക്കാരനാണെന്ന് മനസ്സിലാക്കിയ കോടതി ഏഷ്യൻ പൗരന്റെ തടവ് ശിക്ഷ ശരിവെയ്ക്കുകയായിരുന്നു.