ബഹ്റൈനിലെ മനാമ ഗോൾഡ് ഫെസ്റ്റിവൽ മാർച്ച് 20 മുതൽ ആരംഭിക്കും

ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷ്യൻ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ മനാമ സൂഖിൽ മാർച്ച് 20 മുതൽ ഏപ്രിൽ 20 വരെ ഗോൾഡ് ഫെസ്റ്റിവൽ സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. ആഭരണപ്രേമികൾക്ക് സ്വർണ്ണാഭരണങ്ങളും വിശിഷ്ടമായ രത്നങ്ങളുടെ വിപുലമായ ശേഖരവും, സ്വർണ്ണം വിൽക്കാനും വാങ്ങാനുമുള്ള സുവർണ്ണാവസരമാണ് ഗോൾഡ് ഫെസ്റ്റിവലിലെ മുഖ്യആകർഷണം. ഗോൾഡ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് കുട്ടികൾക്കുള്ള വിനോദ പരിപാടികളും, പരമ്പരാഗത വസ്ത്രങ്ങളുടെ എക്സിബിഷനും, ബഹ്റൈനിലെ സ്വർണ്ണ വ്യാപാര ചരിത്രവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററിയും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ടെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.