റമദാൻ മാസത്തിൽ 100 കോടി ജനങ്ങൾക്ക് ഭക്ഷണവുമായി യുഎഇ


യുഎഇക്ക് റമദാൻ വിശിഷ്ടമായ കാലമാണ്. വിശ്വാസത്തിന്‍റെ സംശുദ്ധമായ കാലത്തില്‍ സ്നേഹത്തിനും കരുണയ്ക്കും ആണ് മുൻതൂക്കം. ഇപ്പോൾ ലോകത്തിലാകെ വീണ്ടും റംസാൻ കാലത്ത് നന്മയുടെയും സ്നേഹത്തിനുയും സന്ദേശം പകരുകയാണ് യുഎഇ. റമസാനിൽ ലോകത്തെങ്ങുമുള്ള ദരിദ്രർക്കായി നൂറുകോടി പേർക്ക് ഭക്ഷണം എത്തിക്കുന്നതിനുള്ള ക്യാംപെയ്ൻ യുഎഇ ആരംഭിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ അന്നദാനത്തിനാണ് യുഎഇ തയ്യാറെടുക്കുന്നത്. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അൽ മക്തും തന്റെ ട്വിറ്ററിലൂടെയാണ് ക്യാമ്പയിനെക്കുറിച്ച് ലോകത്തെ അറിയിച്ചത്. ലോകത്താകെ 80 ലക്ഷം പേർ പട്ടിണി അനുഭവിക്കുന്നു. നൂറ് കോടി പേർക്ക് ഭക്ഷണം എത്തിക്കുക എന്ന ലക്ഷ്യം നേടാനാണ് ക്യാമ്പയിൻ നടത്തുന്നത്. ഏറ്റവും നല്ല സാമൂഹിക സേവനം ഭക്ഷണം നൽകുകയാണ്. യുഎഇക്ക് നൽകാനുള്ള മനുഷ്യത്വത്തിന്റെ സന്ദേശം ഇതാണ്. മറ്റുള്ളവരെക്കുറിച്ചുള്ള ചിന്തയാണ് മനുഷ്യർക്ക് ഏറ്റവും നല്ലതായി ഉണ്ടാകേണ്ടത്. ദൈവത്താൽ ഈ പ്രവർത്തി സ്വീകരിക്കപ്പെടട്ടെ. ഷെയ്ഖ് മുഹമ്മദ് ബിൻ അൽ മക്തും ട്വിറ്ററിൽ കുറിച്ചു.

You might also like

  • Straight Forward

Most Viewed