അന്താരാഷ്ട്ര വനിതാദിനം : വനിതകൾ കൈവരിച്ച നേട്ടങ്ങളെ പ്രശംസിച്ച് ബഹ്റൈൻ ക്യാബിനറ്റ് അംഗങ്ങൾ

അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് വനിതശാക്തീകരണ രംഗത്ത് ബഹ്റൈൻ കൈവരിച്ച നേട്ടങ്ങളെ പ്രശംസിച്ച് ബഹ്റൈൻ ക്യാബിനറ്റ് അംഗങ്ങൾ. ഉപപ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ മുബാറഖ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിൽ നടന്ന ക്യാബിനറ്റ് യോഗത്തിലാണ് വനിതകൾ കൈവരിച്ച നേട്ടങ്ങളെ പ്രശംസിച്ചത്. ഇന്നുള്ള ലിംഗ സമത്വം നാളെയും നിലനിർത്തണമെന്ന വനിതാദിന സന്ദേശവും ക്യാബിനറ്റ് യോഗം അഭിപ്രായപ്പെട്ടു. സുപ്രീം കൗൺസിലിന് കീഴിൽ വനിതകളുടെ ഉന്നമനത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളെല്ലാം തന്നെ വിജയിക്കുന്നതായും ക്യാബിനറ്റ് അംഗങ്ങൾ വ്യക്തമാക്കി. പാർലമെന്റ് സ്പീക്കർ ഫൗസിയ സനൽ, ശൂറ കൗൺസിൽ ചെയർമാൻ അലി സലേഹ് അൽ സലേഹും വികസനവുമായി ബന്ധപ്പെട്ട പ്രോജക്ടുകളിലുള്ള വനിതകളുടെ പങ്കാളിത്തത്തെയും പ്രകീർത്തിച്ചു.