ഭർത്താവിന്റേത് വിചിത്രമായ ആവശ്യങ്ങളെന്ന് പരാതി ; വിവാഹമോചനത്തിന് ഉത്തരവ് നൽകി കോടതി


ഭർത്താവിന്റേത് വിചിത്രമായ ആവശ്യങ്ങളെന്ന ഭാര്യയുടെ പരാതിൽ ബഹ്റൈൻ ശരിയത് കോടതി വിവാഹമോചനത്തിന് ഉത്തരവ് നൽകി. 20 വയസ്സുകാരിയായ ബഹ്റൈൻ സ്വദേശിനിയാണ് പരാതി നൽകിയത്. ശാരീരികമായും വാക്പ്രയോഗങ്ങൾ കൊണ്ടും തന്നെ അപമാനിച്ചുവെന്നും അഞ്ചുമാസത്തോളം ഉപേക്ഷിച്ചും പോയി എന്നും, ഈ കാലയളവിൽ സാമ്പത്തിക പിന്തുണ നൽകിയില്ലെന്നും യുവതി കോടതിയിൽ മൊഴി നൽകി. വിചാരണയിൽ യുവതിയ്ക്ക് ഭർത്താവിനോടൊപ്പം ജീവിക്കാൻ ബുദ്ധിമുട്ട് ഉണ്ട് എന്ന് മനസ്സിലാക്കിയ കോടതി വിവാഹ മോചനത്തിന് ഉത്തരവിടുകയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed