ആരോഗ്യകേന്ദ്രങ്ങൾക്കു നേരെ റഷ്യൻ ആക്രമണം; അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് ഡബ്ല്യുഎച്ച്ഒ

യുക്രെയ്നിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം ആരോഗ്യകേന്ദ്രങ്ങൾക്കും ജീവനക്കാർക്കും നേരെ കുറഞ്ഞത് 16 ആക്രമണങ്ങളെങ്കിലും ഉണ്ടായിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന. ആക്രമണങ്ങളിൽ ഏഴ് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ഒമ്പത് പേർ മരിക്കുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റ് സംഭവങ്ങൾ നിലവിൽ പരിശോധിച്ചു വരികയാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. ആരോഗ്യ കേന്ദ്രങ്ങൾക്കെതിരായ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ജീവൻ അപകടപ്പെടുത്തുകയാണെന്നും ലോകാരോഗ്യ സംഘടന ട്വീറ്റ് ചെയ്തു.