ബഹ്റൈനും ഹംഗറിയും തമ്മിലുള്ള ഉഭയശക്തി ബന്ധം ശക്തിപ്പെടുത്തും


ബഹ്റൈനും ഹംഗറിയും തമ്മിലുള്ള ഉഭയശക്തി ബന്ധം ശക്തിപ്പെടുത്തും. ഇതിന്റെ ഭാഗമായി ഹംഗറിയുടെ വിദേശകാര്യ മന്ത്രി പീറ്റർ സെജാർട്ടൊയുടെ ബഹ്റൈൻ സന്ദർശനം ആരംഭിച്ചു.  ഹംഗറി വിദേശകാര്യമന്ത്രിയും  ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ.അബ്ദുൾ ലത്തീഫ് അൽ സയാനിയുമായി ചേർന്ന് ഇന്നുച്ചയ്ക്ക് ഫോർ സീസൺ ഹോട്ടലിൽ വെച്ച് നടന്ന വാർത്താസമ്മേളനത്തിൽ  പുനരുപയോഗ ഊർജ്ജം, ആരോഗ്യം, വിദ്യാഭ്യാസം, യുവജന ക്ഷേമം, നയതന്ത്രം  തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങൾക്കിടയിലുള്ള സാധ്യതകൾ വിപുലപ്പെടുത്തുമെന്നും ഇരുവരും അറിയിച്ചു.  ഉക്രെയിനിലുണ്ടായിരിക്കുന്ന പ്രതിസന്ധിയിൽ ഇരുനേതാക്കളും ആശങ്ക പ്രകടിപ്പിച്ചു

You might also like

Most Viewed