ബഹ്റൈനിൽ റേഡിയോ മിർച്ചി പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കി


ബഹ്റൈനിൽ താമസിക്കുന്ന വിവിധ ഭാഷക്കാരായ ഇന്ത്യൻ പ്രവാസികൾക്ക് വേണ്ടി റേഡിയോ മിർച്ചി പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കി. ഓരോ ഇന്ത്യൻ പ്രവാസികൾക്കും തങ്ങളുടെ മാതൃ ഭാഷയിൽ വിവരങ്ങൾ അറിയാനും വിനോദ പരിപാടികൾ ആസ്വദിക്കാനുമുള്ള അവസരമാണ് ഇതുവഴി ലഭിക്കുക. ബഹ്റൈനിൽ പുറത്തിറക്കിയ പുതിയ ആപ്പ് വഴി ഇന്ത്യയിലെ 11 നഗരങ്ങളിലെ 12 എഫ്.എം സ്റ്റേഷനുകളിൽ നിന്നുള്ള പരിപാടികൾ ആസ്വദിക്കാം. 10 ഇന്ത്യൻ ഭാഷയിലെ പരിപാടികളാണ് ലഭ്യമാകുന്നത്. മിർച്ചിയുടെ ആപ് ബഹ്റൈനിൽ നിന്ന് ഡൗൺ ലോഡ് ചെയ്യാവുന്നതാണ്.

You might also like

Most Viewed