തിക്ക് സ്ലിം ബ്യൂട്ടി മരുന്നുകൾക്കെതിരെ ജാ​ഗ്രത പാലിക്കണമെന്ന് ആരോ​ഗ്യവിദ​ഗ്ധർ


സ്ത്രീകളുടെ പുതിയ സൗന്ദര്യ സങ്കൽപ്പമായ തിക്ക് സ്ലിം ബ്യൂട്ടി മരുന്നിനെതിരെ ബഹ്റൈനിൽ ആരോഗ്യ വിദഗ്ദർ മുന്നറിയിപ്പ് നൽകി. സുപ്രസിദ്ധ ഹോളിഫുഡ് നടിയും മോഡലുമായ കിം കർദാഷിന്റെ ശരീരവടിവുകൾ നേടാൻ കഴിയും എന്ന് അവകാശവാദം ഉന്നയിയിച്ച് ഓൺലൈൻ മാർക്കറ്റ് കീഴടക്കികൊണ്ടിരിക്കുന്ന എപ്പിറ്റാമിൻ എന്ന മരുന്നിന് എതിരെയാണ് ആരോഗ്യവിദഗ്ദർ‍ വിരൽ ചൂണ്ടുന്നത്.നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന  ലൈസൻസ് ഇല്ലാത്ത എപ്പിറ്റാമിൻ എന്ന മരുന്ന് വ്യാപകമായി ഓൺലൈൻ സോഷ്യൽ മീഡിയ സൈറ്റുകളിൽ വിൽപ്പന നടത്തുണ്ടെന്നും ഇതിനെതിരെ കരുതിയിരിക്കണമെന്നുമാണ് മുന്നറിയിപ്പ്. വൈറ്റമിൻ സപ്ലിമെന്റ് ആണെന്നും സ്ത്രീകൾക്ക്  "കിം കർദാഷിയാൻ ലുക്ക്" ലഭ്യമാകും എന്നു പ്രചരിപ്പിച്ചാണ് വിപണനം നടത്തുന്നത്. പ്രധാനമായും യുവതികളെയും കൗമാരക്കാരെയും ലക്ഷ്യമിട്ടുകൊണ്ടാണ് വിൽപ്പന. ഒരേ സമയം ശരീരം ഭാരം കുറയാനും കൂടാനും പല ഫിറ്റ്നസ് പരിശീലകർ അപ്പിറ്റെമിൻ പോലുള്ള മരുന്നുകൾ  ബഹ്റൈനിലും  നിർദേശിക്കാറുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.  എന്നാൽ ബഹ്റൈനിലെ ഫാർമസികളിൽ ഒന്നും തന്നെ ഇത്തരം മരുന്നുകൾ ലഭ്യമല്ല.

ക്ഷീണം, കാഴ്ച്ച മങ്ങൽ, സന്ധികളുടെ വീക്കം, കരൾ രോഗം തുടങ്ങിയ മാരക രോഗങ്ങൾക്ക് കാരണമാകുന്ന മരുന്നുകളാണ് ഇത്തരത്തിൽ വിപണനം ചെയ്യുന്നത്.  ഇത്തരം മരുന്നുകളുടെ പാർശ്വഫലങ്ങൾ അനുഭവിക്കുന്നവർ നിരവധിയാണെന്നും ബഹ്റൈനിൽ നിന്നും ഇത്തരത്തിലുള്ള കേസുകൾ വരാറുണ്ടെന്നും യു.കെയിലെ  ആരോഗ്യവിദഗ്ധയും കോസ്മറ്റിക്ക് സർജനുമായ ഡോ. എലിസബത്ത് റോസ്  പറഞ്ഞു.  ഇത്തരം മരുന്നുകളുടെ ഉപയോഗം കരൾ രോഗത്തിനു കാരണമാകുകയും തുടർന്ന് കോമയിലേക്കും മാറുമെന്നും അവർ പറഞ്ഞു. അപ്റ്റെമിൻ പോലുള്ള മരുന്നുകളുടെ വിൽപ്പന ആമസോൺ പോലുള്ള വലിയ സൈറ്റുകളിൽ നിരോധിച്ചിട്ടുണ്ട്. എന്നാൽ ഇൻസ്റ്റഗ്രാമിൽ ഈ മരുന്നുകളുടെ വിൽപ്പന നടക്കുന്നുണ്ടെന്നും അതിനെതിരെ നടപടി സ്വീകരിക്കണമെന്ന്  ഇൻസ്റ്റഗ്രാം ചീഫ് ആദാം മൊസ്സേരിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.  ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ടി.ഐ.എൽ ഹെൽത്ത് കെയർ കമ്പനിയാണ് അപ്പിറ്റെമിൻ നിർമ്മിച്ചിരിക്കുന്നത്.  ശരീരഭാരം വർധിപ്പക്കാനുള്ള  ഒരു മിറാക്കിൾ സിറപ്പാണ് ഇതെന്നുമാണ് കമ്പനി പറയുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed