ബഹ്റൈനിൽ കാനേഡിയൻ ബാസ്ക്കറ്റ് ബോൾ താരത്തെ മരിച്ച നിലയിൽ കണ്ടെത്തി

ബഹ്റൈനിൽ കാനേഡിയൻ ബാസ്ക്കറ്റ് ബോൾ താരത്തെ മരിച്ച നിലയിൽ കണ്ടെത്തി. കാനഡയിലെ ബ്രാംപ്ടൻ സ്വദേശി കെന്നി എജിംമിനെയാണ് അദേഹത്തിന്റെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ബഹ്റൈനിലെ അൽ നജ്മ ക്ലബിലെ കളിക്കാരനാണ് മരിച്ച കെന്നി എജിം. നജ്മ ക്ലബ് ആണ് ഇദേഹത്തിന്റെ മരണ വിവരം സോഷ്യൽ മീഡിയയിലൂടെ ലോകത്തെ അറിയിച്ചത്. കഴിഞ്ഞ ആഴ്ച്ച നാഷ്ണൽ ലീഗ് മത്സരങ്ങളിലും ഇദേഹം പങ്കെടുത്തിരുന്നു. തിങ്കളാഴ്ച്ച രാത്രി മുതൽ പരിശീലനത്തിന് എത്താതിരുന്നതിനെ തുടർന്ന് ടീം അംഗംങ്ങൾ ഇദേഹത്ത ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെങ്കിലും മറുപടിയൊന്നും തന്നെ ലഭിച്ചിരുന്നില്ല. തുടർന്ന് ക്ലബ് അംഗങ്ങൽ താമസസ്ഥലത്തെത്തി മുറി കുത്തി തുറന്ന് നോക്കിയപ്പോളാണ് മരിച്ച നിലയിൽ കണ്ടത്. കെന്നി എജിമിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.