ബഹ്റൈനിൽ വ്യാജ രേഖ ചമച്ചതിന് ക്ലിയറൻസ് ഏജന്റിനെ 5 വർഷത്തെ ജയിൽ ശിക്ഷയ്ക്ക് വിധിച്ചു

ബഹ്റൈനിൽ വ്യാജ രേഖ ചമച്ചതിന് ഹൈ ക്രിമിനൽ കോടതി ക്ലിയറൻസ് ഏജന്റിനെ 5 വർഷത്തെ ജയിൽ ശിക്ഷയ്ക്ക് വിധിച്ചു . ജോലി സംബന്ധമായി രണ്ട് അമേരിക്കൻ വംശജർക്ക് സൗദിയിലേക്ക് യാത്ര ചെയ്യുന്നതിനായി പാസ്പോർട്ടിൽ വ്യാജ റെസിഡെൻഷ്യൽ സ്റ്റിക്കറുകൾ പതിപ്പിച്ചു എന്ന കുറ്റത്തിനാണ് ഇയാൾക്കെതിരെ ശിക്ഷ വിധിച്ചത്. ഓരോ സ്റ്റിക്കറിനും 100 ദിനാർ വീതം ഇയാൾ ഈടാക്കിയിരുന്നു. പോലീസിന് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാൾ പിടിക്കപ്പെടുന്നത്.