അദീബ് അഹമ്മദ് വേൾഡ് ടൂറിസം ഫോറം ഉപദേശക സമിതിയിൽ


മനാമ

അബൂദബി ആസ്ഥാനമായ ട്വൻറി 14 ഹോൾഡിങ്സ് മാനേജിങ് ഡയറക്ടറായ അദീബ് അഹമ്മദിനെ വേൾഡ് ടൂറിസം ഫോറം ലുസേൻ ഗ്ലോബൽ ഉപദേശക സമിതിയിലേക്ക് തിരഞ്ഞെടുത്തു. ടൂറിസം മേഖലയിലെ വിദഗ്ധർ, സി.ഇ.ഒമാർ, നിക്ഷേപകർ, സ്റ്റാർട്ടപ്പുകൾ എന്നിവരുടെ കൂട്ടായ്മയാണ് വേൾഡ് ടൂറിസം ഫോറം. നവീന ആശയങ്ങളിലൂടെ വിനോദസഞ്ചാര മേഖലയിൽ കൂടുതൽ കുതിപ്പുണ്ടാക്കുകയാണ് 2008ൽ സ്ഥാപിതമായ ഫോറത്തിന്റെ ലക്ഷ്യം.  ലണ്ടനിലെ ഗ്രേറ്റ് സ്കോട്ലൻഡ് യാർഡ്, എഡിൻബർഗിലെ വാൾഡോർഫ് അസ്റ്റോറിയ, ദുബൈയിലെ പുൾമാൻ ഡൗൺടൗൺ, കൊച്ചിയിലെ പോർട്ട് മുസിരിസ് എന്നിവയുടെ ഉടമയാണ് അദീബ് അഹമ്മദ്. യാത്ര, വിനോദസഞ്ചാര മേഖലയിലെ ഭാവി വെല്ലുവിളികൾ നേരിടുന്നതിനുള്ള മാർഗങ്ങൾ ആലോചിക്കുന്ന വിദഗ്ധ സംഘത്തിലാണ് ഇദ്ദേഹവും പങ്കാളിയാകുന്നത്. നവംബർ 15, 16 തീയതികളിൽ ആൻഡെർമാറ്റിൽ വേൾഡ് ടൂറിസം ഫോറം സംഘടിപ്പിക്കുന്ന ഇന്നവേഷൻ ഫെസിറ്റിവലിൽ അദീബ് അഹമ്മദ് പങ്കെടുക്കും. 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed