ബഹ്റൈൻ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ വേനൽകാല ബോധവത്കരണ പരിപാടി നടത്തി

മനാമ; ബഹ്റൈനിലെ ഇന്ത്യൻ ലേഡീസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്നു വരുന്ന വേനൽകാലബോധവത്കരണ പരിപാടികൾ തുടർന്നുവരുന്നതായി ഭാരവാഹികൾ അറിയിച്ചു. ഇതിന്റെ ഭാഗമായി കഴിഞ്ഞ വ്യാഴാഴ്ച്ച ഹംലയിലെ ഒരു നിർമ്മാണ സൈറ്റിൽ നൂറോളം പ്രവാസി തൊഴിലാളികൾക്ക് വെള്ളം, പഴങ്ങൾ, ജ്യൂസ്, തുടങ്ങിയവ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. വരും ദിവസങ്ങളിലും ഈ പരിപാടികൾ തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.