പ്രവാസി ഗൈഡൻസ് ഫോറം വിദ്യാർത്ഥികൾക്കായി യൂത്ത് ലീഡർഷിപ്പ് പ്രോഗ്രാം സംഘടിപ്പിക്കുന്നു

മനാമ; പ്രവാസി ഗൈഡൻസ് ഫോറം ഗ്ലോബലിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി യൂത്ത് ലീഡർഷിപ്പ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. നാലാം തരം മുതൽ പന്ത്രണ്ടാം തരം വരെ പഠിക്കുന്ന വിദ്യാർത്ഥികളിൽ നേതൃപാടവം, പ്രസംഗപരിശീലനം തുടങ്ങിയ വ്യത്യസ്ത വ്യക്തിത്വ വികസന പരീശലനങ്ങളാണ് പത്താഴ്ച്ചകളിലായി നടക്കുന്ന കോഴ്സിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ വർഷത്തെ മൂന്നാമത്തെ ബാച്ച് സെപ്തംബർ 10ന് വെളളിയാഴ്ച്ചയാണ് ആരംഭിക്കുന്നത്. ബേസിക്ക്, ഇന്റർമീഡിയറ്റ്, അഡ്വാൻസ് എന്നീ മൂന്ന് വിഭാഗമായി നടക്കുന്ന ക്ലാസുകൾ നയിക്കുന്നത് ഡോ ജോൺ പനക്കലിന്റെ നേതൃത്വത്തിലുള്ള വിദഗ്ധരാണ്. കൂടുതൽ വിവരങ്ങൾക്ക് 3568 0258 എന്നീ നമ്പറിലാണ് ബന്ധപ്പെടേണ്ടത്.