കെ.പി.എ ബഹ്‌റൈൻ പത്താം തരം, പ്ലസ് ടു പരീക്ഷകളില്‍ വിജയം നേടിയവരെ ആദരിക്കുന്നു

മനാമ; ബഹ്‌റൈൻ കൊല്ലം പ്രവാസി അസ്സോസിയേഷന്റെ അംഗങ്ങളുടെ കുട്ടികളിൽ ഈ വർഷം പത്താം തരം, പ്ലസ് ടു പരീക്ഷകളില്‍ വിജയം നേടിയവരെ കെ.പി.എ എഡ്യൂക്കേഷൻ എക്സലൻസ് അവാർഡ് നൽകി ആദരിക്കുന്നു. ഈ വർഷം പത്താംതരം, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച കെ.പി.എ കുടുംബാംഗങ്ങളുടെ മക്കൾക്ക് ഇതിനായി അപേക്ഷ നൽകാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു. നാട്ടിൽ പഠിച്ചവരെയും ഇതിനായി പരിഗണിക്കും. ഇതിനായി ഓഗസ്ത് 15ന് മുമ്പായി 39763026 എന്ന നമ്പറിലെക്ക് മാർക്ക് ഷീറ്റിന്റെ കോപ്പി വാട്സ്ആപ് മെസേജ് അയക്കുകയാണ് ചെയ്യേണ്ടത്. വിശദവിവരങ്ങൾക്ക് 39125828 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.