ലോക നാടക വാർത്തകൾ അന്തർ ദേശീയ മലയാള ബാലനാടക രചനാ മത്സരം സംഘടിപ്പിക്കുന്നു


 


മനാമ; കുട്ടികളുടെ നാടക വേദിക്ക് നവഭാവുകത്വം നൽകിയ നാടകകൃത്ത് ഡി. പാണി മാസ്റ്ററുടെ സ്മരണാർത്ഥം നാടക പ്രവർത്തകരുടെ അന്താരാഷ്ട്ര വെർച്വൽ കൂട്ടായ്മ ആയ ലോക നാടക വാർത്തകൾ അന്തർ ദേശീയ മലയാള ബാലനാടക രചനാ മത്സരം സംഘടിപ്പിക്കുന്നു. മുപ്പത് മിനിറ്റ് അവതരണ ദൈർഘ്യം വരുന്ന രചനകൾ ആയിരിക്കും മത്സരത്തിലേക്ക് പരിഗണിക്കപ്പെടുക. പുസ്തക രൂപത്തിലോ മറ്റ്‌ മാധ്യമങ്ങളിലോ പ്രസിദ്ധീകരിച്ചതൊ അവതരിപ്പിച്ചു കഴിഞ്ഞതൊ ആയ നാടക രചനകൾ അനുവദനീയമല്ല. രചനകൾ കുട്ടികൾക്ക് അവതരിപ്പിക്കാൻ കഴിയുന്നതൊ കുട്ടികൾക്കായി മുതിർന്നവർക്ക് അവതരിപ്പിക്കാൻ കഴിയുന്നതൊ ആയിരിക്കണം. മലയാളത്തിൽ രചിക്കപ്പെട്ട കവിതകൾ, കഥകൾ, നോവലുകൾ എന്നിവ അവലംബമാക്കിയ നാടകാവിഷ്കാര രചനകളും അനുവദനീയമാണ്. രചനകൾ സമർപ്പിക്കേണ്ട അവസാന തീയതി 2021 ആഗസ്റ്റ്‌ 31 ആണ്. ബഹ്റൈനിലുള്ളവർക്ക് കൂടുതൽ വിവരങ്ങൾക്ക് 3923 4535 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed