വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രൊവിൻസ് പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു


 

മനാമ; വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രൊവിൻസ് ബലി പെരുന്നാൾ പ്രമാണിച്ച് സഹലയിൽ തൊഴിലാളികളുടെ താമസ സ്ഥലത്ത് ഭക്ഷണ സാധനങ്ങളടങ്ങുന്ന പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു . പ്രസിഡണ്ട് ഫൈസൽ.എഫ്.എം, വൈസ് പ്രസിഡണ്ട് ഷൈജു കൻപ്രത്ത് ,ചാരിറ്റി വിങ്ങ് കൺവീനർ തോമസ് ഫിലിപ്പ്, എക്സിക്യുട്ടീവ് കമ്മറ്റിയംഗം കാത്തു സച്ചിൻദേവ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു . ബഹ്റൈനിലെ വേൾഡ് മലയാളി കൗൺസിലിൻറെ ഇരുപത്തഞ്ചാം വാർഷികത്തിൻറെ ഭാഗമായി ജീവകാരുണൃ പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകി കലാ സാസ്കാരിക പരിപാടികളടക്കം വിവിധങ്ങളായ ഇരുപത്തഞ്ചോളം പരിപാടികൾ ആഗസ്ത് മാസം മുതൽ നടത്തുവാൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed