വിമൻ എക്രോസ് ബഹ്‌റൈന്റെ 'ഹെർ ഹെൽത്ത്' പദ്ധതിക്ക് തുടക്കമായി


മനാമ; അശരണരായ വനിതകൾക്കായി വിമൻ എക്രോസ് ബഹ്‌റൈൻ സംഘടിപ്പിക്കുന്ന 'ഹെർ ഹെൽത്ത്' പദ്ധതിക്ക് തുടക്കമായി. ഷിഫ അൽ ജസീറ മെഡിക്കൽ സെൻററുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. മനാമ എം.പി ഡോ. സവ്‌സൻ കമാൽ പദ്ധതി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സീനിയർ ഗൈനക്കോളജിസ്റ്റ് സുനിത കുമ്പള അധ്യക്ഷത വഹിച്ച പരിപാടിയിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്‌സ് ആക്‌സിഡൻറ് ആൻഡ് എമർജൻസി വിഭാഗം മേധാവി ഡോ. പി.വി. ചെറിയാൻ വിശിഷ്ടാതിഥിയായിരുന്നു. വിമൻ എക്രോസിനെ കുറിച്ച് അനുപമ ബിനുവും ഹെർ ഹെൽത്ത് പദ്ധതിയെക്കുറിച്ച് സുമിത്ര പ്രവീണും സംസാരിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed